പട്ന: ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാറിനെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച ബീഹാർ ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ലാലു പ്രസാദ് യാദവ്. വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തങ്ങളുടെ നീക്കമെന്നും ലാലു പറഞ്ഞു.
ആർജെഡിയാണ് ബീഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നിരിക്കെ തങ്ങളെയായിരുന്നു ഗവർണർ സർക്കാറുണ്ടാക്കാൻ ക്ഷണിക്കേണ്ടത് എന്നാണ് ലാലുവിന്റെ വാദം. ഇതിനെതിരെയാണ് ലാലു പ്രസാദ് കോടതിയെ സമീപിക്കുന്നത്.
അധികാരം നിലനിർത്താൻവേണ്ടിയാണ് നിതീഷ് ബി.ജെ.പിയോടൊപ്പം ചേർന്നത്. നിതീഷ് വഞ്ചകനനും അവസരവാദിയുമാണെന്നും ലാലു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: