ബീജിങ്ങ്: ധോക്ലാം പ്രശ്നത്തില്‍ ചൈന നിലപാട് മയപ്പെടുത്തുന്നു. ചൈനയില്‍ എത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പ്രസിഡന്റ് സീ ജിന്‍പിങ്ങുമായി ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ചൈനയുടെ മാറ്റം.
ബ്രിക്സ് രാജ്യൂളിലെ സുരക്ഷാ ഉപദേഷ്ടാക്കളുമൊത്താണ് ദോവല്‍ ചൈനീസ് പ്രസിഡന്റിനെ കാണുന്നത്. ഇതിനു പുറമേ സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ്ങ് ജീച്ചേയുമായും ദോവല്‍ ചര്‍ച്ച നടത്തും.
ഈ ചര്‍ച്ചയില്‍ ധോക്ലാം അടക്കമുള്ള അതിര്‍ത്തത്തര്‍ക്കങ്ങള്‍ വിഷയമാകും. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യക്കെതിരെ കടുത്ത നിലപാട് എടുത്തില്ല, ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ ചൈനക്കും ആഗ്രഹമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: