അമ്പലപ്പുഴ: മൂന്ന് സെന്റ് സ്ഥലത്തെ െചറിയ വീട്ടിലാണ് 56 കാരിയായ അംബുജം തനിച്ചു കഴിയുന്നത്. അവിവാഹിത, അസ്ഥിക്ക് തേയ്മാനം എന്ന രോഗത്തിന്റെ ദുരിതം അലട്ടുമ്പോഴും പാടത്തും തൊഴിലുറപ്പിലും പണിയെടുത്താണ് മരുന്നിനും അന്നത്തിനുമുള്ള വക കണ്ടെത്തുന്നത്.
എന്നാല്‍ പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് മൂപ്പന്റെ പറമ്പില്‍ അംബുജത്തിന് തിരിച്ചടിയായിരിക്കുന്നത് റേഷന്‍ കാര്‍ഡില്‍ സംഭവിച്ചിരിക്കുന്ന ഗുരുതരമായ പിശകാണ്. തൊഴില്‍ എന്നുളളിടത്ത് സര്‍വീസ് പെന്ഷണര് എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്. ഇതു മൂലം ആശുപത്രികളില്‍ നിന്നും റേഷന്‍ കടകളില്‍ നിന്നും യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥയാണുള്ളത്.
ഇതോടെ അംബുജത്തിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥക്കെതിരെ താലൂക്ക് സപ്ലൈ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: