കുട്ടനാട്: എക്സൈസ് റേഞ്ച് ഓഫിസിനു പുതിയ കെട്ടിടം പണിയുന്നതിനു രണ്ടര കോടി രൂപ അനുവദിച്ചതായി മന്ത്രി തോമസ് ചാണ്ടിയുടെ ഓഫിസ് അറിയിച്ചു. ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ടു ടെന്‍ഡര്‍ നടപടികളാരംഭിക്കും.മൂന്നു നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ വനിതാ ജീവനക്കാര്‍ക്കുള്ള വിശ്രമമുറി, കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളുണ്ടാകും. പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ രാമങ്കരിയില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. നിലവിലുള്ള കെട്ടിടം നിലനിര്‍ത്തി പുതിയ കെട്ടിടം നിര്‍മിക്കാനുള്ള തയാറെടുപ്പുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതുമൂലം പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്നതുവരെ നിലവിലുള്ള റേഞ്ച് ഓഫിസ് വാടക കെട്ടിടത്തിലേക്കു മാറ്റേണ്ട അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും. എടത്വ പിഡബ്ല്യുഡി ബില്‍ഡിങ് സെക്ഷന്‍ എക്സിക്യൂട്ടീവ് എന്ജിനീയര്ക്കാണു നിര്‍മാണ ചുമതല
പ്രതികരിക്കാൻ ഇവിടെ എഴുതുക: