ഇടുക്കി: ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഒരു ലക്ഷം രൂപ തട്ടിയതായി യുവതിയുടെ പരാതി. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും ജനപ്രതിനിധിയുമായ നേതാവിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. കെപിപിസിസി നേതൃത്വത്തിനും ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനുമാണ് സിഡിഎസ് വര്‍ക്കറും കോണ്‍ഗ്രസ് അനുഭാവിയുമായ യുവതി പരാതി നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും മണ്ഡലം സെക്രട്ടറിയോട് ഇരു സ്ഥാനങ്ങളും രാജി വയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു.
ടൂറിസ്റ്റ് കേന്ദ്രത്തില്‍ താമസിക്കുന്ന വിവാദ നായകനായ കോണ്‍ഗ്രസ് നേതാവ് ഇടപെട്ട് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിവരികയാണ്.
ജോലിക്കാര്യം അന്വേഷിക്കാന്‍ നേതാവിനെ ഫോണില്‍ ബന്ധപ്പെട്ട യുവതിയോട് അശ്ലീല ചുവയില്‍ സംസാരിക്കുന്ന ഓഡിയോ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ നേതാവ് പ്രമുഖര്‍ക്ക് ചായ സല്‍ക്കാരം നടത്തിയതായും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: