രാജാക്കാട്: കാലങ്ങളുടെ കാത്തിരുപ്പിന് ശേഷം അടിമാലി ദേവിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. ലോക ബാങ്കിന്റെ സഹായത്തോടെയാണ് പുതിയ കെട്ടിടം പണിയുന്നത്. 82 ലക്ഷം രൂപയും കൂടാതെ ലോക ബാങ്കിന്റെ അധിക ധനസഹായത്തില്‍ നിന്ന് രണ്ടുകോടി രൂപയും മുടക്കിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വേണ്ടി പുതിയ മന്ദിരം നിര്‍മ്മിക്കുന്നത്. ലബോറട്ടറി അടക്കം പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യവും പുതിയ മന്ദിരത്തില്‍ ഉണ്ടാകും. 1955ലാണ് ദേവിയാറില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഇവിടെ അടിസ്ഥാന സൗകര്യ വികസന പ്രവര്വര്ത്തനങ്ങള് സംഘടിപ്പിക്കുന്നത്.ഓഗസ്റ്റ് മാസത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്താനാവുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: