കുമളി : മോഷ്ട്ടാക്കളുടെ ഇഷ്ടകേന്ദ്രമായി കുമളി മാറി. ഒരാഴ്ചക്കിടെ കുമളിയുടെ സമീപ പ്രദേശങ്ങളില്‍ നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളും ഉണ്ടായിട്ടും ഒരു സംഭവത്തില്‍ പോലും കുറ്റക്കാരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മുരിക്കടിയില്‍ ഹോം സ്റ്റേ നടത്തിപ്പുകാരുടെ വീട്ടില്‍ ഉണ്ടായ മോഷണത്തില്‍ പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന്പരാതിക്കാര് വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചു .ഈ സംഭവത്തില്‍ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
അതെ ദിവസം തന്നെ കുമളി പത്തുമുറിയില്‍ മറ്റൊരു സംഭവത്തില്‍ സ്വര്‍ണം ഉള്‍പ്പെടെ അറുപതിനായിരം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ചിരുന്നു . അമരാവതിയിലും ഒന്നാം മൈല്‍ ഭാഗത്തും മോഷ്ട്ടാക്കള്‍ വീട് കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയിരുന്നു .
ഈ കേസുകളിലെ പ്രതികള്‍ കാണാമറയത്താണ്. രണ്ടാഴ്ച മുന്‍പ് മാധവന്‍കാനം എന്ന സ്ഥലത്ത് നിന്ന് ഒന്നര ലക്ഷം രൂപ മോഷ്ടിച്ച കേസും പ്രതികള്‍ പിടിയിലായിട്ടില്ല. രാത്രി പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: