തൃശൂര്‍: അറിവ് നേടുക എന്നത് ജീവിതത്തിലെ പരമപ്രധാന ലക്ഷ്യമായി കാണണമെന്ന് അമേരിക്കയിലെ സ്റ്റോക്ക് ബ്രൂക് സര്‍വകലാശാല അധ്യാപകനും പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോ. സി.വി.കൃഷ്ണന്. ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമാണ് മനുഷ്യനെ യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കുന്നത്. അതുവഴി സമൂഹത്തേയും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അനുസരിച്ചാണ് ഓരോ സമൂഹവും രൂപപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്എസ്എല്‍സി – പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സംഗമത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ജന്മഭൂമി തൃശൂര്‍ എഡിഷന് പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി.ശ്രീനിവാസന് അദ്ധ്യക്ഷനായി. റിജു ആന്റ് പിഎസ്കെ ക്ലാസസ് ഡയറക്ടര്‍ പി.സുരേഷ്കുമാര്‍ മുഖ്യാതിഥിയായിരുന്നു.
യൂണിറ്റ് മാനേജര്‍ പി.സുധാകരന്, മാര്‍ക്കറ്റിങ്ങ് ഹെഡ് ടി.ആര്.രമേശ്, ജില്ലാ കോഡിനേറ്റര്‍ എം.ബിജേഷ്, അസി. സര്‍ക്കുലേഷന്‍ മാനേജര്‍ എം.അനില്‍കുമാര്‍ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: