ചാലക്കുടി: ബസുകളില്‍ മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശിനി ചാലക്കുടി പോലീസ് പിടിയില്‍. പൊള്ളാച്ചി സ്വദേശിനി കാളിമുത്തുവിന്റെ ഭാര്യ വാസന്തിയെ(25)യാണ് ചാലക്കുടി എസ്.ഐ.ജയേഷ് ബാലനും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.ചാലക്കുടി വി.ആര്.പുരത്ത് വസ്ത്രവ്യാപാരം നടത്തുന്ന സ്ത്രീയുടെ 35,000 രൂപയാണ് മോഷ്ടിച്ചത്.
ചാലക്കുടിയിലേക്കുള്ള യാത്രക്കിടയില്‍ രാവിലെ സ്ക്കൂള് വിദ്യാര്‍ത്ഥികളുടെ വലിയ തിരക്കുള്ള സമയത്താണ് മോഷണം നടന്നത്.ബ്യാഗിനകത്ത് ചെറിയ പേഴ്സിലാണ് പണവും മറ്റു രേഖകളും സൂക്ഷിച്ചിരുന്നത്.പോട്ട ആശ്രമം ജംഗ്ഷനില്‍ തിക്കും തിരക്കുമുണ്ടാക്കി മോഷണം നടത്തി ഇറങ്ങിയ സംഘം അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ ടൗണിലേക്കെത്തി, അടുത്ത ബസില്‍ കയറാന്‍ നില്‍ക്കുമ്പോഴാണ് പിടികൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: