28
കോട്ടയം: നിര്‍ധന രോഗികളുടെ അവയവമാറ്റ ശസ്ത്രക്രിയ്ക്കായി 30ന് ധനസമാഹാരണം നടത്തുമെന്ന് പ്രത്യാശ ഡയറ്ടര്‍ ഫാ. സെബാസസ്റ്റ്യന്‍ പുന്നശ്ശേരി പത്രസമ്മേളനത്തില്‍ അറിയിച്ചു. ജീവന് രക്ഷാസമിതി ഞീഴൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ചങ്ങനാശ്ശേരി പ്രത്യാശയുടെയും നേത്യത്തിലാണ് ധനസമാഹരണം. വ്യക്കരോഗ ബാധിതയായ ശോഭന ഫിലിപ്പ്, ജോമോള്‍, കരള്‍രോഗ ബാധിതനായ മധു കെ.എന്‍ എന്നിവരുടെ ചികിത്സയ്ക്കാണ് ധനസമാഹരണം. 27 ലക്ഷം രൂപയാണ് ആവശ്യം. 15 വാര്‍ഡുകളിലായി 2,000 പ്രവര്‍ത്തകര്‍ രാവിലെ 9 മുതല്‍ 2 വരെ ധനസമാഹാരണം നടത്തും. പത്രസമ്മേളനത്തില്‍ ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മണിലാല്‍, ജനറല്‍ കണ്‍വീനര്‍ എ.എന്‍ ക്യഷ്ണന്‍കുട്ടി, ടോണി പുളിക്കന്‍, ചന്ദ്രബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: