മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലേക്കുളള പൊതുതെരഞ്ഞെടുപ്പ് ദിവസം തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയുളള അവധി അനുവദിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. പൊതു – സ്വകാര്യമേഖലയിലുളള വാണിജ്യ-വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ദിവസത്തെ വേതനം കുറവ് ചെയ്യുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. വ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: