കുമരകം: നെഹ്റു ട്രോഫി ഹാട്രിക് ജേതാക്കളായ കുമരകം ടൗണ്‍ ബോട്ട് ക്ലബ് കാരിച്ചാല്‍ ചുണ്ടനില്‍ പരിശീലന തുഴച്ചില്‍ ആരംഭിച്ചു. വടക്കുംകര ദേവീക്ഷേത്രക്കടവിന് സമീപം രാവിലെ നടന്ന പരിശീലന തുഴച്ചില്‍ കുമരകം എസ്ഐ ജി.രജന്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് വി.എസ്.സുഗേഷ് അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ ഫിലിപ്പ് കൊച്ചുപറമ്പില്‍, പി.എസ്.രഘു, എ.വിയതോമസ്, സമ്പത്ത് കണിയാംപറമ്പില്‍, രാജേഷ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടാഴ്ചത്തെ കഠിന പരിശീലനമാണ് ടീം നടത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പേ ടീം സെലക്ഷന് നടത്തിയിരുന്നു. സുനില്‍ കൈനകരിയാണ് പരിശീലകന്. അനില്‍ കളപ്പുരയാണ് ക്യാപ്ടന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: