കൊച്ചി: പെട്രോള്‍ പമ്പുകളുടെ സമരത്തെ നേരിടാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എസ്മ പ്രയോഗിക്കാന്‍ അധികാരമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞൂ.
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ സമരം നിമിത്തം അടച്ചിടുന്നതിനെതിരെ കണ്ണൂര്‍ ചിറക്കല്‍ സ്വദേശി റോഷന് ജേക്കബ് ഉമ്മന്‍ നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇതു വ്യക്തമാക്കിയത്. പെട്രോളിയം ഉല്പന്നങ്ങള് അവശ്യ വസ്തു സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുന്നതാണ്.
സമരം നിമിത്തം ഇവയുടെ വിതരണം മുടങ്ങുകയും ജനജീവിതം താറുമാറാകുകയും ചെയ്താല്‍ എസ്മ പ്രയോഗിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. സുപ്രീംകോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: