തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസിന് നേരെയുണ്ടായ സി.പി.എം ആക്രമണം ആസൂത്രിതമാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ ആരോപിച്ചു.
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഓഫീസില്‍ ഉണ്ടെന്ന് അറിഞ്ഞതിന് ശേഷമാണ് അക്രമികള്‍ അവിടേക്കെത്തിയത്.
സംഭവം നടന്നിട്ടും നടപടിയെടുക്കാത്ത പോലീസ് നിഷ്കൃയത്വം തെളിയിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഡിെൈവഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐപി ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിന് എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നില്‍. രാത്രി ഒന്നരയോടെയായിരുന്നു സംഭവം. പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: