തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്. അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്നും മുരളീധരന് വ്യക്തമാക്കി.
ഇന്നു പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ സിപിഎം അക്രമം നടത്തിയത്.സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉപയോഗിക്കുന്ന കാര്‍ ഉള്‍പ്പെടെ ആറുവാഹനങ്ങള്ക്ക് കേടുവരുത്തി. ഇതിന്റ സി.സി ടി വി ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: