തിരുവനന്തപുരം: ഭരണ പരാജയം മറച്ചു വയ്ക്കാനാണ് സിപിഎം അക്രമം അഴിച്ചുവിടുനതെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്. സംഘര്‍ഷങ്ങളെ പോലീസ് ശക്തമായി നേരിടണമെന്നും ഹസന് ആവശ്യപ്പെട്ടു.
അക്രമം അമർച്ച ചെയ്യുന്നതിന് മുഖം നോക്കാതെ നടപടി എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം പോലീസിന് സർക്കാർ നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പോലീസ് നോക്കുകുത്തികളായി മാറുന്നതിനാലാണ് സ്ഥിതി വഷളാവുന്നത്. ഇത്തരം അക്രമങ്ങളെ ശക്തമായി നേരിടാനുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി ഓഫീസുകളും വീടുകളും ആക്രമിക്കുന്നതും അക്രമം അഴിച്ചു വിടുന്നതും ജനാധിപത്യ സംവിധാനത്തിൽ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ കായികമായി നേരിടുന്നത് കാടത്തമാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: