അഹമ്മദാബാദ്: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്നിര്ദ്ദേശ പത്രിക സമര്‍പ്പിച്ചു.അമിത് ഷായെ കൂടാതെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ബല്വന്തിഷ് രജ്പുത് എന്നിവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെത്തിയ ഇവരെ അനുഗമിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി, മുതിര്‍ന്ന ബിജെപി നേതാവ് ആനന്ദിബെന്‍ പട്ടേല്‍ എന്നിവരുമുണ്ടായിരുന്നു.
നിലവില്‍ അമിത് ഷാ ഗുജറാത്ത് എംഎല്‍എയാണ്. തുടര്‍ച്ചയായി നാല് തവണ (1997, 1998, 2002, 2007) അമിത് ഷാ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എംഎല്‍എ സ്ഥാനം രാജിവച്ചായിരിക്കും അമിത്ഷാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക.
സ്മൃതി ഇറാനി നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ആഗസ്റ്റ് 18ന് കാലാവധി കഴിയാനിരിക്കുന്ന സാഹചര്യത്തിലാണ് സ്മൃതി വീണ്ടും രാജ്യസഭയിലേയ്ക്ക് മത്സരിക്കാനൊരുങ്ങുന്നത്.
ഷായും സ്മൃതി ഇറാനിയും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്ന് മത്സരിക്കുമെന്ന് ചൊവ്വാഴ്ച ബിജെപി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: