ന്യൂദല്‍ഹി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നേരെയുണ്ടായ വധശ്രമത്തില്‍ അപലപിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു.
ഇതുപോലെയുളള അക്രമങ്ങള്‍ കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ സിപിഎമ്മിനാവില്ലെന്നും, ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് കുമ്മനം രാജശേഖരന് നേരെ വധശ്രമം നടന്നത്. തിരുവനന്തപുരം കുന്നുകുഴിയിലുളള സംസ്ഥാന ഓഫീസിലെത്തിയ അക്രമിസംഘം പോലീസ് നോക്കിനില്‍ക്കേ സംസ്ഥാന അദ്ധ്യക്ഷന്റേതടക്കം അഞ്ചോളം വാഹനങ്ങള്‍ തല്ലിതകര്‍ത്തു.
ഡിവൈഎഫ് ഐ നേതാവായ ഐപി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. അക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്.
CPM uses violence as means to retain its stranglehold in Kerala.
Attack on BJP HQ in Kerala should be viewed in this context. https://t.co/tt7XUkHX2A— P Muralidhar Rao (@PMuralidharRao) July 28, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: