വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് ആണവ വിതരണ ഗ്രൂപ്പില്‍( എന്‍എസ്ജി) അംഗത്വം നല്‍കണമെന്ന് ട്രംപ് ഭരണകൂടം. ഇക്കാര്യത്തില്‍ പിന്തുണയ്ക്കാന്‍ അദ്ദേഹം മറ്റു രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.
അമേരിക്കന്‍ കോണ്‍ഗ്രസിന് നല്കിയ റിപ്പോര്‍ട്ടില്‍ പ്രതിരോധ വകുപ്പും അഭ്യന്തര വകുപ്പുമാണ് ഈ അഭ്യര്‍ഥന നടത്തിയത്. എന്‍എസ്ജി അംഗത്വത്തിന് ഇന്ത്യ സന്നദ്ധമാണ്. അതിനെ അമേരിക്ക അനുകൂലിക്കുന്നു. ആസ്ട്രേലിയ ഗ്രൂപ്പിലും വാസനാര്‍ കരാറിലും അംഗത്വത്തിനും ഇന്ത്യയെ പിന്തുണയ്ക്കും. റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: