തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ നാലു പേര് പിടിയില്‍. സിപിഎം നഗരസഭാ കൗണ്‍സിലര്‍ ഐ.പി. ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രതിന് സാജ്കൃഷ്ണ, എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗങ്ങളായ ജെറിന്, സുകേഷ് എന്നിവരാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.
ഐ.പി. ബിനു ഉള്‍പ്പെടെയുള്ള വരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ കമ്മറ്റിയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തത്. സംഘര്‍ഷത്തിന് ഒത്താശ ചെയ്യുകയും പരിസരം നിരീക്ഷിക്കുകയും ചെയ്തവരെ ഇനി പിടികൂടാനുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞവരെയാണ് പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: