തിരുവനന്തപുരം: കായികരംഗത്ത് വ്യക്തികള്‍ക്കല്ല, താരങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലണ്ടനില്‍ നടക്കുന്ന ലോകമീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കായിക രംഗത്ത് കിടമത്സരങ്ങളും വിദ്വേഷവും വച്ചുപൊറുപ്പിക്കാന്‍ പറ്റില്ലെന്നും മുതിര്‍ന്ന താരങ്ങള്‍ പിന്നാലെ വരുന്നവരെ ഒരേ മനസ്സോടെയും കണ്ണോടെയും കാണണമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയിരുന്നു.
പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന് നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്രയെ മത്സരത്തിന് അയക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: