കൊല്‍ക്കത്ത: ഫേസ്ബുക്കില്‍ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തെന്ന പരാതിയെത്തുടര്‍ന്ന് കശ്മീരി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പതുകാരനായ അര്‍ഷാദിനെ കൊൽക്കത്തയിൽ വച്ചാണ് പോലീസ് അറസ്റ്റു ചെയ്തത്.
അപകീർത്തിപരമായ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അര്‍ഷാദിനെ പരിചയമുള്ള ചിലരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വസ്ത്രവ്യാപാരം നടത്തുന്ന അര്‍ഷാദ് വ്യാപാര ആവശ്യങ്ങള്‍ക്കായാണ് കൊല്‍ക്കത്തയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: