മുലമറ്റം: ടൗണിലെ എസ്ബിഐയുടെ എറ്റിഎം പ്രവര്‍ത്തനരഹിതമായത് ഇടപാടുകാരെ വലയ്ക്കുന്നു. രണ്ട് മാസമായി എറ്റിഎമ്മിന്റെ ഷട്ടര്‍ താഴ്ന്ന് കിടക്കുകയാണ്. അധികൃതരെ വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. നൂറ് കണക്കിന് പേര് ഉപയോഗിച്ച് കൊണ്ടിരുന്ന എറ്റിഎം ആണ് ഉപയോഗരഹിതമായിരിക്കുന്നത്. ഇത് മൂലം മൂലമറ്റം എസ്ബിഐ ബ്രാഞ്ചില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ഇടപാടുകള്‍ നടത്തുവാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. എറ്റിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ ചെറിയ ഇടപാടുകള്‍ക്കും ബാങ്കില്‍ എത്തേണ്ട സ്ഥിതിയാണ്. പ്രവര്‍ത്തനം മുടങ്ങിയ എ റ്റി എം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: