തൊടുപുഴ: എച്ച്ഡിഎഫ്സി ബാങ്കിന്റെ വിവിധ ശാഖകളില്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും ആവശ്യപ്പെട്ട തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് പിരിച്ച് വിട്ട മുഴുവന്‍ ജീവനക്കാരെയും തിരിച്ചെടുക്കുകയും ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്കുവാനും എച്ച്ഡിഎഫ്സി മാനേജ്മെന്റ് തയ്യാറാകണമെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി എന്‍ രവീന്ദ്രന് ആവശ്യപ്പെട്ടു. തൊടുപുഴ എച്ച്ഡിഎഫ്സി ലൈഫ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഎംഎസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന എച്ച്ഡിഎഫ്സി ബാങ്ക് ഉപരോധത്തിന്റെ ഭാഗമായാണ് തൊടുപുഴയില്‍ പരിപാടി സംഘടിപ്പിച്ചത്. മാനേജ്മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറാകുകയും തൊഴിലാളികളെ തിരിച്ചെടുത്ത് തൊഴില്‍ നല്‍കിയില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ബി വിജയന്, ജില്ലാ ജോ.സെക്രട്ടറി എ പി സഞ്ചു, മേഖല ഭാരവാഹികളായ ജി ജി ഹരികുമാര്‍, പി കെ സിജോ, അഡ്വ. എന്‍ കൃഷ്ണചന്ദ്രന്, റ്റി എന്‍ ഷാജി, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: