തൊടുപുഴ: നെടിയശാല സെന്റ്മേരീസ് സ്കൂളില്‍ മോഷണം. സ്കൂളിന്റെ ഓഫീസ് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 1000 രൂപ മോഷ്ടിച്ചു. ഇന്നലെ രാവിലെ സ്കൂളിലെത്തിയ അധ്യാപകരാണ് മോഷണ വിവരം അറിഞ്ഞത്.
തുടര്‍ന്ന് തൊടുപുഴ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിരലടയാള സംഘവും പോലീസ്നായയും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ സ്കൂളിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലൂടെ ഓടി ഒരു ആലയുടെ പരിസരത്താണ് നിന്നത്. ആലയുടെ ഉടമസ്ഥനെ പോലീസ് ചോദ്യം ചെയ്തെങ്കിലും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തെനംകുന്ന് പള്ളിയില്‍ മോഷണം നടത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് നെടിയശാലയില്‍ മോഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: