ഗാന്ധിനഗര്‍: മരംമുറിക്കുന്നതിനിടെ പരിക്കേറ്റ് ഇറങ്ങാനാവാതെവന്നയാളെ ഫയര്‍ റെസ്ക്യൂ വിഭാഗമെത്തി രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരക്കൊമ്പു തെറിച്ച് കാലില്‍കൊണ്ട് പരിക്കേറ്റതിനെ തുടര്‍ന്നാണ് മരത്തില്‍ കുടുങ്ങിയത്.പാമ്പാടി എട്ടാം മൈല്‍ പെരുമ്പടപ്പില്‍ കുഞ്ഞുമോന് (53) ആണ് അപകടത്തില്‍പ്പെട്ടത്.
പുതുപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ എറികാട് കവലയ്ക്കു സമീപം മാമ്മച്ചന്‍ കെ. ജോസഫിന്റെ പറമ്പില്‍ നിന്നിരുന്ന മരം മുറിക്കാനാണ് മരംവെട്ടു തൊഴിലാളിയായ കുഞ്ഞുമോന് എത്തിയത്. മുപ്പത് അടിയോളം ഉയരത്തില്‍ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്നതിനിടെ ചുവടുഭാഗം ഇയാളുടെ കാലില്‍ വന്നിടിച്ചാണ് അപകടം. കണങ്കാലിനു പൊട്ടലേല്‍ക്കുകയും കാല്‍മുട്ടിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍ കരുതലായി ഇയാള്‍ അരയില്‍ കയര്‍കെട്ടി മരവുമായി ബന്ധിപ്പിച്ചിരുന്നതിനാല്‍ തെറിച്ചു താഴെ വീഴാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് സഹായികള്‍ ചേര്‍ന്ന് ഇയാളെ താഴെ ഇറക്കുവാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഫയര്‍ റെസ്ക്യൂ കോട്ടയം സ്റ്റേഷനിലെ സ്റ്റേഷന് മാസ്റ്റര്‍ കെ.വി. ശിവാനന്ദന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്മാന് സുരേഷ്കുമാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: