മാള: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സിലെ മൂന്ന് പ്രതികളില്‍ രണ്ടാമനും ആത്മഹത്യ ചെയ്തു. വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടം ആക്ളിപറമ്പില് അറുമുഖ(55)നാണ് വ്യാഴാഴ്ച രാവിലെ പുവ്വത്തുംകടവ് കനോലി കനാലിനുസമീപമുള്ള പറമ്പില്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
നാട്ടുകാരും പോലീസും അഗ്നിശമനസേനയും ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരണമടയുകയായിരുന്നു.
ഇതേ കേസിലെ മറ്റൊരു പ്രതി വള്ളിവട്ടം ആക്ളിപറമ്പില് ശങ്കര(70)നെ ഇക്കഴിഞ്ഞ 20 ന് വെള്ളാങ്ങല്ലൂര്‍ താണിയത്തും കുന്നിലെ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വേറൊരു പ്രതിയായ വള്ളിവട്ടം സ്വദേശി നാരായണന് പോലീസ് പിടിച്ചിരുന്നു.
ഇരിങ്ങാലക്കുട പോലീസ് ഇവര്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്സെടുത്തിരുന്നു. ഇയാള്‍ റിമാന്ഡിലാണ.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: