വിഴിഞ്ഞം: യുവമോര്‍ച്ച കോവളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ ദിനം ആചരിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹസമിതി അംഗം വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ ജെറി പ്രേംരാജിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് അനുസ്മരണം നടത്തിയത്. ദേശസ്നേഹത്തിന്റെ സന്ദേശം സമൂഹത്തിലെത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം എന്ന് വി. മുരളിധരന് പറഞ്ഞു. 1962 ലെ ഭാരതമല്ല 2017 ലെ ഭാരതം എന്ന് ചൈനയ്ക്ക് മറുപടി കൊടുക്കുന്ന നിലവാരത്തിലേക്ക് നാം വളര്‍ന്നു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല, വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ്, കൗണ്‍സിലര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: