തിരുവനന്തപുരം: താരാട്ടുപാട്ടിന്റെ രചയിതാവും ആട്ടക്കഥാകാരനുമായ ഇരയിമ്മന്‍ തമ്പിയുടെ 161-ാം ചരമദിനം ഇരയിമ്മന്‍ തമ്പി സ്മാരക സൊസൈറ്റിയും കരമന സര്‍ക്കാര്‍ ഗേള്‍സ് സ്കൂളും സംയുക്തമായി ആചരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് മിനി സനലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം പൈതൃകപഠനകേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ. ടി.പി.ശങ്കരന് കുട്ടിനായര്‍ ഉദ്ഘാടനം ചെയ്തു. ചവറ അപ്പുക്കുട്ടന് മുഖ്യപ്രഭാഷണം നടത്തി. കെ.പത്മകുമാര്‍, ബി.രാജലക്ഷ്മി അമ്മ, എം.മുരളീധരന് തമ്പി, പി.റ്റി.എ. പ്രസിഡന്റ് പ്രസന്നരാജന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: