തിരുവനന്തപുരം: ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ഋഗ് ഉപാകര്‍മ്മം സഭാ മന്ദിരത്തില്‍ ആചാരാനുഷ്ഠാനങ്ങളോടെ നടന്നു. രതീഷ് ഭട്ടിന്റെ കാര്‍മ്മികത്വത്തില്‍ ആയിരുന്നു ഋഗ് ഉപാകര്‍മ്മം നടന്നത്. ശ്രാവണ മാസത്തിലെ പൗര്‍ണമി നാളില്‍ തിരുവാതിര നക്ഷത്രത്തിലാണ് ഗൗഡ സാരസ്വത ബ്രാഹ്മണര്‍ ഋഗ് ഉപാകര്‍മ്മം (പൂണൂല് മാറ്റുന്ന ദിവസം) ആചരിക്കപ്പെടുന്നത്. എന്നാല്‍ ഈ വര്‍ഷം ശ്രാവണ പൗര്‍ണമി നാള് (ആഗസ്റ്റ് 7) ചന്ദ്രഗ്രഹണമുള്ളതിനാല്, പ്രസ്തുത ദിവസം ഉപാകര്മ്മത്തിന് അനുയോജ്യമല്ല. ആയതിനാലാണ് അത്തം നക്ഷത്രമായ ഇന്നലെ ഋഗ് ഉപാകര്മ്മത്തിനായി തെരെഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: