സി.ജെ. തോമസിന്റെ ജന്മതാബ്ദിയോടനുബന്ധിച്ച് നാടകധാരയില്‍ നല്കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് എം.കെ. സാനു ഫൗണ്ടേഷന് സി.ജെ. തോമസ് ദേശീയ സ്മാരക പുരസ്കാരത്തിന് സാഹിത്യ-നാടക-സാംസ്കാരിക സമിതികളില്‍നിന്നും വ്യക്തികളില്‍നിന്നും നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു.
പുരസ്കാരത്തിനായി നിര്‍ദ്ദേശിക്കുന്ന വ്യക്തിയുടെ ചെറുജീവിതക്കുറിപ്പ് സഹിതം നാമനിര്‍ദ്ദേശങ്ങള്‍, സെക്രട്ടറി, എം.കെ. സാനു ഫൗണ്ടേഷന്, ചാവറ കള്‍ച്ചറല്‍ സെന്റര്‍, കാരിക്കാമുറി, കൊച്ചി-682011 എന്ന വിലാസത്തില്‍ ആഗസ്റ്റ് 31 നകം ലഭിക്കണം. എം.ടി. വാസുദേവന്‍നായര്‍ അധ്യക്ഷനായുള്ള ജൂറിയായിരിക്കും ജേതാവിനെ തെരഞ്ഞെടുക്കുക. സി.ജെ. തോമസിന്റെ നൂറാം ജന്മദിനമായ നവംബര്‍ 14 ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ശതാബ്ദി ആചരണ ഉദ്ഘാടന ചടങ്ങില്‍ സമ്മാനിക്കും.
എം. തോമസ് മാത്യു, ചെയര്മാന്,
ഫാ. റോബി കണ്ണാഞ്ചിറ, ജനറല്‍ സെക്രട്ടറി
എം.കെ. സാനു ഫൗണ്ടേഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: