തിരുവനന്തപുരം: ശ്രീകാര്യത്ത് ജൂലൈ 29 ന് നടന്ന, ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും അതിവേഗം പിടികൂടിയ അന്വേഷണ സംഘത്തിലുള്‍പ്പെട്ട പോലീസ് ടീമംഗങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രത്യേക പ്രശംസാപത്രവും കാഷ് റിവാര്‍ഡും പ്രഖ്യാപിച്ചു.
കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മീഷണര്‍, കഴക്കൂട്ടം സൈബര്‍ സിറ്റി അസ്സിസ്റ്റന്റ് കമ്മീഷണര്‍, മെഡിക്കല്‍ കോളേജ് സിഐ എന്നിവരുടെ കീഴിലുള്ള ടീമും സിറ്റി ഷാഡോ ടീമും വിവിധ സ്ഥലങ്ങളില്‍ ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ആയുധങ്ങളും രക്ഷപ്പെടാനുപയോഗിച്ച വാഹനങ്ങളും കണ്ടെടുക്കുന്നതിനും സ്തുത്യര്‍ഹര്‍മായ പ്രവര്‍ത്തനമാണ് നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടീമിലുള്ളവര്‍ക്ക് പ്രത്യേക പ്രശംസാപത്രവും കാഷ് റിവാര്‍ഡും നല്‍കുന്നത്. ഇതോടൊപ്പം അന്വേഷണത്തിന് മേല്‍നോട്ടം നല്കിയ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡി സി പി ഡോ അരുള്‍ ആര്. ബി കൃഷ്ണ എന്നിവര്‍ക്കും പ്രശംസാപത്രം നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: