ചവറ: ഇരുപതംഗസംഘം മാരകായുധങ്ങളുമായെത്തി സഹോദരന്മാരെ വീടുകയറി അക്രമിച്ചു. പന്മന ഇടപ്പള്ളികോട്ട മിടാപ്പള്ളി പ്രവീണ്‍ ഭവനത്തില്‍ പ്രദീപ് (17), പ്രവീണ്‍ (18) എന്നിവരെയണ് അക്രമിച്ചത്. മിടാപ്പള്ളില് മംഗലത്ത് പുത്തന്‍വീട്ടില്‍ മുഹമ്മദ് ജഹാനും പോരൂക്കര സ്വദേശിയായ ഷമീറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. നാളുകളായി അയല്‍ക്കാരായ ഇവര്തമ്മില് വഴക്കായിരുന്നു. നിരവധി കേസുകള്‍ പോലീസ് സ്റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പായിരുന്നു. കായംകുളം സ്വദേശികളായിരുന്ന മുഹമ്മദ്കുഞ്ഞും മകന് മുഹമ്മദ് ജഹാനും അവിടയും ഇതുപോലെ അയല്‍വാസികളുമായി അടി നടന്നതിനെ തുടര്‍ന്നാണ് അവിടെയുള്ള വീടും സ്ഥലവും വിറ്റ് ഇവിടെ താമസമായത്. പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനായി മുഹമ്മദ്കുഞ്ഞിന്റെ നേതൃത്വത്തില്‍ നേരത്തെയും ചെറിയ പ്രശ്നങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പ്രദീപും പ്രവീണും നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: