കൊല്ലം: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റിനര്ക്കോട്ടിക്കിന്റെ സ്പെഷ്യല്‍സ്ക്വാഡ് നടത്തിയ റെയ്ഡില്‍ സുനാമി കോളനി കേന്ദ്രീകരിച്ച് കഞ്ചാവുവില്‍പ്പന നടത്തിയയാള്‍ പിടിയിലായി. പരവൂര്‍ പുക്കുളം സുനാമികോളനി ഫ്ളാറ്റ് നമ്പര്‍ രണ്ടില്‍ രത്നമ്മ ഭവനില്‍ ശശിധരന് (50) ആണ് കഞ്ചാവുമായി അറസ്റ്റിലായത്. ഇയാളില്‍ നിന്നും 110 ഗ്രാം കഞ്ചാവും പണവും പിടിച്ചെടുത്തു. ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ്ബാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതി ദിവസങ്ങളായി പ്രത്യേക ഷാഡോടീമിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതിക്ക് കഞ്ചാവ് വില്‍പ്പനയ്ക്കായി എത്തിച്ചുകൊടുക്കുന്ന ഇതേ ഫ്ളാറ്റിലെ താമസക്കാരനായ ഫ്ളാറ്റ് നമ്പര്‍ 8 വീട്ടുനമ്പര്‍ 61ല്‍ കലേഷിനെതിരെയും കേസെടുത്തു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. ഓണത്തോടനുബന്ധിച്ച് കോളനി കേന്ദ്രീകരിച്ച് മദ്യവില്‍പ്പനയും മയക്കുമരുന്ന് വ്യാപനവും തടയുന്നതിന് കര്‍ശനമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിഐ അറിയിച്ചു. റെയ്ഡിന് സിഐ ജെ.താജുദ്ദീന്‍കുട്ടി, ഇന്‍സ്പെക്ടര്‍ എം.കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബി.ദിനേഷ്, സെനാന്സണ്, ഷാഡോ ടീം അംഗങ്ങളായ വിഷ്ണുരാജ്, സലിം, എമേഴ്സണ്‍, അനീഷ്, ദിലീപ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: