ഭാരതീയ പ്രവാസി പരിഷത്ത് യാത്രയയപ്പ് നല്‍കി

Saturday 5 August 2017 3:59 pm IST

കുവൈറ്റ് സിറ്റി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഭാരതീയ പ്രവാസി പരിഷത് (ബി.പി.പി.) വൈസ് പ്രസിഡന്റ് ശശിധരന്‍ നായര്‍ക്ക് ബിപിപി യാത്രയയപ്പ് നല്‍കി. അബ്ബാസിയയില്‍ വച്ചുനടന്ന യാത്രയയപ്പ് യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വക്കറ്റ് സുമോദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാരായണന്‍ ഒതയോത് സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിഗ് സെക്രട്ടറി വി വിജയരാഘവന്‍ ശശിധരന്‍ നായരെ പൊന്നാട അണിയിച്ചു ആദരിച്ചു. തുടര്‍ന്ന് ശശിധരന്‍ നായര്‍ സംസാരിച്ചു. വിഭീഷ് തിക്കോടി, അജയന്‍, ബിനോയ് സെബാസ്റ്റ്യന്‍, രാജീവ്, സതീശന്‍, കൃഷ്ണകുമാര്‍, വിനോദ്കുമാര്‍, രാജ് ഭണ്ഡാരി, സ്ത്രീശക്തി പ്രതിനിധി അഡ്വക്കറ്റ് വിദ്യാ സുമോദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.