വെട്ടിക്കവല: സമ്പൂര്‍ഇ ടോയ്ലറ്റുള്ള പഞ്ചായത്തായി 2016ല്‍ പ്രഖ്യാപിച്ച വെട്ടിക്കവല പഞ്ചായത്ത് ഓഫീസിന്റെ അവസ്ഥ ദയനീയമാണ്. നിലവില്‍ രണ്ടുഭാഗങ്ങളായി പ്രവൃത്തിക്കുന്ന പഞ്ചായത്തിലെ എഇ ഓഫീസ്, കുടുംബശ്രീ ഓഫീസ്, സാക്ഷരകേന്ദ്രം ഓഫീസ്, ഗ്രാമസേവ ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്നത് പ്രധാന കെട്ടിടത്തില്‍ നിന്നും 200 മീറ്റര്‍ അകലെയാണ്. റോഡില്‍ നിന്നും 50 പടികള്‍ മുകളില്‍ കയറി വരേണ്ട ഈ ഓഫീസില്‍ ദിവസവും വയോധികരും വനിതകളുള്‍പ്പെടെ നൂറുകണക്കിന് ആള്‍ക്കാരാണ് വന്നുപോകുന്നത്.
ഒരു വനിത പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റായിരിക്കുന്നിടത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കുന്നത് കൂടുതല്‍ വേദനയുളവാക്കുന്നുവെന്നു ബിജെപി മഹിളാമോര്‍ച്ച പത്തനാപുരം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ലളിതാംബിക പറഞ്ഞു.
ഇനിയും പഞ്ചായത്ത് ഭരണസമിതി ഈ അവഗണന തുടര്‍ന്നാല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും മഹിളാമോര്‍ച്ച വെട്ടിക്കവല പഞ്ചായത്ത് സമിതി പ്രസിഡന്റ് പുഷ്പവല്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: