തിരുവനന്തപുരം: കൃഷിജാഗരണ്‍ കാര്ഷികമാസികയും കൃഷിഭൂമി ഫെയ്സ്ബുക്ക് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന കാര്‍ഷിക സെമിനാര്‍ ഇന്ന് വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. വിഎസ്. ശിവകുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൃഷിയില്‍ മിത്ര കീടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുളള സെമിനാര്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: