'അമ്മ'യില്‍ നേതൃമാറ്റം വേണ്ട: പൃഥ്വിരാജ്

Monday 7 August 2017 3:51 pm IST

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റം വേണ്ടെന്ന് നടന്‍ പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. നേതൃമാറ്റം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ പൃഥ്വി മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വ്യക്തമാക്കി. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. എന്നാല്‍ അതിനര്‍ഥം നേതൃമാറ്റം വെണമെന്നല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് പൃഥ്വി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.