ഇരിങ്ങാലക്കുട : പടച്ചോന്റെ ചിത്രപ്രദര്‍ശനമെന്ന പുസ്തകം രചിച്ച ജിംഷാറിനെ തെരുവില്‍ ആക്രമിച്ചവരെ കേരളത്തിലെ സാംസ്കാരികലോകം തിരിച്ചറിയണമെനമെന്നും പ്രതിരോധിക്കണമെന്നും തപസ്യ സംസ്ഥാന സഹസംഘനാസെക്രട്ടറി സി.സി.സുരേഷ് പറഞ്ഞു.
തപസ്യ തൃശ്ശൂര്‍ ജില്ലാസമിതി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ല സെക്രട്ടറി ശ്രീജിത്ത് മുത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. ഷാജു മുളംകുന്നത്തുകാവ്, ഷാജി വരവൂര്‍, യാഗ ശ്രീകുമാര്‍, പ്രസീദ്, എഎസ് സതീശന്, ഇ.കെകേശവന്, രഞ്ചിത്ത് മേനോന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: