കരുനാഗപ്പള്ളി: ജ്ഞാനം സമ്പാദിക്കുന്നതിലൂടെയെ മനുഷ്യന് അമരത്വം നേടാന്‍ കഴിയുവെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സ്വാമി ഭൂവാനന്ദതീര്ത്ഥപാദര്. അഭിഷേകം മുടങ്ങിയതിനാല്‍ ക്രോധാകുലനായ ലക്ഷ്മണന് ശ്രീരാമന് നല്കിയ ഉപദേശം മനുഷ്യകുലത്തിനും മുഴുവന്‍ നല്കിയ ഉപദേശമാണെന്നും ചൂണ്ടിക്കാട്ടി. രാമായണമാസാചരണ ഭാഗമായി ഓച്ചിറ പരബ്രഹ്മസന്നിധിയില്‍ നടന്നുവരുന്ന ജ്ഞാനയജ്ഞത്തില്‍ ലക്ഷ്മണഉപദേശമെന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.
പരബ്രഹ്മ സങ്കല്‍പ്പം എന്നത് ഏറ്റവും ഉദാപ്തമായ ദര്‍ശനമാണ്. മനുഷ്യന് ബ്രഹ്മപദത്തിലേക്ക് ഉയരാന്‍ കഴിയണം. ബ്രഹ്മത്തെ നമ്മുടെ തലത്തിലേക്ക് വരുത്താന്‍ ശ്രമിക്കുന്നതാണ് ഇന്നുകാണുന്ന പല കുഴപ്പങ്ങള്‍ക്കും കാരണമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ കാലത്തും സത്യമായിട്ടുള്ളതാണ് ബ്രഹ്മം. അതുതന്നെയാണ് സത്യവും ഈശ്വരനും സ്വാമികള്‍ ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ വിരജാനന്ദതീര്ത്ഥപാദര് അധ്യക്ഷത വഹിച്ചു. കാര്യനിര്‍വഹണ സമിതിയംഗം കെ.പി.ചന്ദ്രന്, സമിതിയംഗം വി.രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: