കരീപ്ര: നെടുമണ്‍കാവ് പാലത്തിന്റെ ഇരുവശവുമുള്ള കൈവരികള്‍ കാലപ്പഴക്കത്താല്‍ അടരുന്നു. വീതി കുറഞ്ഞ ഈ പാലത്തില്‍ കൂടി ഒരേ സമയം ഒരു വാഹനത്തിന് മാത്രമേ കടന്നു പോകാന്‍ കഴിയുകയുള്ളു.
റോഡില്‍ നിന്നും പാലത്തിലേക്ക് എത്തുന്ന രണ്ട് ഭാഗവും ഇറക്കമാണ്. ഇതുമൂലം വാഹനങ്ങള്‍ ഇരുവശത്തു നിന്നും വേഗത്തില്‍ വീതി കുറഞ്ഞ പാലത്തിലേക്കെത്തുന്നത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. പാലത്തിന്റെ കൈവരികള്‍ കൂടി ഇളകി പൊളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അപകട ഭീതി വര്‍ദ്ധിപ്പിക്കുന്നു.
കൈവരികളില്‍ സിമന്റ് ഇളകി കമ്പികള്‍ പുറത്തു കാണുന്ന അവസ്ഥയിലാണ്. പ്രദേശത്തെ കാലപഴക്കമുള്ള പാലങ്ങളെല്ലാം വീതി കൂട്ടി പുതുക്കി പണിതിട്ടും നെടുമണ്‍കാവ് പാലത്തോടുള്ള പിഡബ്ല്യുഡി അധികൃതരുടെ അവഗണനിയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: