തിരുവല്ല: പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മ മാനവദര്‍ശനത്തില്‍ അതിഷിഠിതമായ ഭരണമാണ് നരേന്ദ്രമോദിസര്‍ക്കാര്‍ നടപ്പിലാക്കുന്നെന്ന് ബിജെപി മധ്യമേഖല അദ്ധ്യക്ഷന്‍ അഡ്വ. നാരായണന് നമ്പൂതിരി. ബിജെപി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദിയാഘോഷപരിപാടിയുടെ ഭാഗമായി നടന്ന പ്രവര്‍ത്തക സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് കുറ്റൂര്‍ പ്രസന്നകുമാര്‍ അദ്ധ്യക്ഷതവഹിച്ചു.സംസ്ഥാന ട്രഷറാര്‍ കെ.ആര് പ്രതാപചന്ദ്രവര്‍മ്മ മുഖ്യപ്രഭാഷണം നടത്തി.മധുപരുമല,മണി.എസ് തിരുവല്ല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: