കൊടുത്താല്‍ കൊല്ലത്തും എന്നല്ല എന്ഡിടിവിയിലൂടെയും കിട്ടുമെന്ന് പിണറായിക്കും സില്ബന്ധികള്ക്കും ഇപ്പോള്‍ മനസിലായിക്കാണും. കേരള മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയെ അധിക്ഷേപിക്കാന്വേണ്ടി ദേശീയ ചാനലിനു നല്കിയ അഭിമുഖം ചളമായത് ട്രോളുമാരുടെ കൈയിലൂടെ വൈറലാകുന്നത് മലയാളിക്കു നാണക്കേടാവുകയാണ്.
പഴയ പാപത്തിനു കിട്ടിയ പുതിയ പ്രായശ്ചിത്തം എന്നുവേണമെങ്കില്‍ ഇതിനെ പറയാം. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍ അതിഗംഭീരമായി ഇംഗ്ളീഷില്‍ സംസാരിച്ചത് നോക്കിയും പ്രോംറ്റു ചെയ്തുമൊക്കെയാണെന്ന് മണ്ടന്മാരായ സിപിഎംകാര്‍ ആക്ഷേപിച്ചിരുന്നു.
അങ്ങനെ ഒന്നിന്റേയും സഹായമില്ലാതെ തന്നെ ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ മോദിക്കറിയാം. ലോകംമുഴുവന്‍ സഞ്ചരിച്ച് ഇംഗ്ളീഷില്‍ സംസാരിക്കുന്ന മോദിയുടെ കഴിവ് ലോകം കാണുന്നതാണ്.
പൊട്ടക്കിണറ്റില്‍ കിടക്കുന്ന ഇവിടത്തെ സിപിഎമ്മിനെ എങ്ങനെ ബോധ്യപ്പെടുത്താനാണ്. അത്തരം ബോധക്കേടിനു പറ്റിയ അലങ്കാരമാണ് പിണറായിയുടെ ഇംഗ്ളീഷിലൂടെ ചില സഖാക്കള്‍ക്കെങ്കിലും മനസിലായിക്കാണും.
ഇംഗ്ളീഷ് അറിയാതിരിക്കുന്നത് വലിയ കുറവൊന്നുമല്ല. എന്നാല്‍ ആ കുറവ് സ്വയം അറിയുകയും അംഗീകരിക്കുകയുമാണ് യോഗ്യത. അതിനുപകരം തനിക്ക് ഇംഗ്ളീഷ് അറിയം എന്ന മട്ടില്‍ മംഗ്ളീഷുപോയിട്ട് ഒന്നുമാകാത്ത ഒരു നപുംസക ഭാഷയായി ഇംഗ്ളീഷിനെ മാറ്റിത്തീര്‍ത്തത് കേരള മുഖ്യമന്ത്രി പിണറായി വിജയനു യോജിച്ച പണിയായില്ല.
ഒരു ദേശീയ ചാനലിനു അഭിമുഖം കൊടുക്കുമ്പോള്‍ ഇന്നതായിരിക്കും ചോദിക്കുന്നതെന്നും അതിന്റെ ഉത്തരം ഇന്നതാണെന്നും ഭാവനയില്‍ കണ്ട് എഴുതിക്കൊടുത്ത മാധ്യമ പ്രവര്‍ത്തകയേയും സമ്മതിക്കണം.
എന്‍ഡിടിവിയുടെ ചോദ്യം ഇങ്ങനെയായിരിക്കും എന്നു കവിടി നിരത്തി പ്രവചിക്കാന്‍ മാത്രം മണ്ടിയായിപ്പോയോ ആ മാധ്യമ പ്രവര്‍ത്തക. നോക്കിയും തപ്പിത്തടഞ്ഞുമൊക്കെയാണ് പിണറായി ചാനലില്‍ കാലം കഴിച്ചത്!
കേരളത്തെ പ്രതിനിധീകരിച്ച് ഇത്തരം പരിപാടികള്‍ക്കു പോകുമ്പോള്‍ അതിനു പറ്റിയവരായിരിക്കണം. പ്രത്യേകിച്ചു ഭാഷ കൈകാര്യം ചെയ്യാന്‍. നന്നായി ഇംഗ്ളീഷ് പറയാന്‍ കഴിവുള്ളവരാണ് തോമസ് ഐസക്കും ജി.സുധാകരനും. എന്തുകൊണ്ട് അവരെ വിട്ടില്ല. ഇതിലും നല്ലത് എംഎം.മണിയെ പറഞ്ഞുവിട്ടാല്‍ പോരായിരുന്നോ.
ഇംഗ്ളീഷ് തനി ഗ്രാമ്യമലയാളത്തില് മണി കസറുമായിരുന്നല്ലോ. വിവരമില്ലാത്തയാള്‍ എന്നുപറഞ്ഞ് ആശ്വസിക്കാനും പറ്റുമായിരുന്നു. മുഖ്യമന്ത്രിയായ പിണറായിയെ അങ്ങനങ്ങു വിവരമില്ലാത്തയാളെന്നു പറയാനൊക്കില്ലല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: