കൊല്ലം: ദേശീയ വിരവിമുക്തദിനമായി ആചരിക്കുന്ന നാളെ ഒന്ന് മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാകുട്ടികള്‍ക്കും വിര നിര്‍മ്മാര്‍ജനത്തിനുള്ള ഗുളിക സൗജന്യമായി വിതരണം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അംഗനവാടികളിലെയും ഡേ കെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കും ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. ഡോക്ടര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.കൃഷ്ണവേണി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: