പുനലൂര്‍: റേഷന്‍കടകളില്‍നിന്നും ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട ഭക്ഷ്യധാന്യങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മറിച്ചുവില്‍ക്കുന്നതായി പരാതി. പുനലൂരിലും പരിസരപഞ്ചായത്തുകളിലുമാണ് വ്യാപകമായ തോതിലല് ഭക്ഷ്യധാന്യങ്ങള്‍ ചാക്കുകണക്കിന് ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് ഇരട്ടി വിലവാങ്ങി നല്‍കുന്നത്.
കൂടാതെ ഗോതമ്പ്, അരി എന്നിവ പൊടിച്ച് പായ്ക്കറ്റില്‍ ആക്കികൊടുക്കുന്നവര്ക്കും റേഷന്‍കട ഉടമകള്‍ മറിച്ചുനല്കുന്നുണ്ട്. പരാതി വ്യാപകമാകുമ്പോഴും വര്‍ഷങ്ങളായി ഇത്തരത്തില്‍ കച്ചവടം ചെയ്യുന്ന റേഷന്‍ കടയുടമകള്‍ കിഴക്കന്‍മേഖലയില്‍ ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: