പുത്തൂര്‍: താഴത്തുകുളക്കട ഗവ.സ്കൂളും പൂര്‍വ്വ സൈനിക സേവാപരിഷത്ത് ജില്ലാകമ്മിറ്റിയും സംയുകതമായി വിഷരഹിത പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനം കുളക്കട പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി നിര്‍വഹിച്ചു. സ്മാര്‍ട്ട് ക്ലാസ് വൈസ് പ്രസിഡന്റ രാജേഷ്, പ്രഭാതഭക്ഷണം വാര്‍ഡ് മെമ്പര്‍ ലീലാവതി, പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് മെമ്പര്‍ രശ്മി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ജയ് ജവാന് ജയ് കിസാന്‍ പദ്ധതി വിശദീകരണം സംസ്ഥാന ജനറല്‍ സെക്രട്ടറി മധുവട്ട വിള നിര്‍വഹിച്ചു. പൂര്‍വ്വസൈനിക് പ്രസിഡന്റ് സുനില്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ശിവശങ്കരകുറുപ്പ്, മൈലം വാസുദേവന്‍പിള്ള, ആര്.വിശ്വനാഥന്, തലവൂര്‍ രാധാകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: