തൃശൂര്‍ : നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ സ്റ്റോപ്പുകള്‍ പുനക്രമീകരിച്ചു. കാഞ്ഞാണി, വാടാനപ്പിള്ളി, ചാവക്കാട്, അന്തിക്കാട്, തൃപയാര്‍ മേഖലയില്‍ നിന്ന് എംജി റോഡ് വഴി വരുന്ന സ്വകാര്യബസുകള്‍ക്ക് നടുവിലാലിലും ബിനി ജംഗ്ഷനിലും എം.ഒ. റോഡിലും മാത്രമാകും സ്റ്റോപ്പ്. വലക്കാവ്, പുത്തൂര്‍, പീച്ചി, മണ്ണുത്തി, മേഖലയില്‍ നിന്നും സെന്റ്തോമാസ് കോളേജ് റോഡ് വഴി വരുന്ന സ്വകാര്യബസുകള്‍ക്ക് ജില്ലാ ആശുപത്രി ജംഗ്ഷനിലും പട്ടാളം റോഡിലും മാത്രമാകും സ്റ്റോപ്പ്. കുന്നംകുളം, ഗുരുവായൂര്‍, കോഴിക്കോട്, പറപ്പൂര് മേഖലകളില്‍ നിന്നും സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുന്ന ബസുകള്‍ക്ക് സ്വപ്ന തിയ്യേറ്റര്‍ സ്റ്റോപ്പിലും പട്ടാളം റോഡിലും മാത്രം സ്റ്റോപ്പ് അനുവദിക്കും. മറ്റ് ദീര്‍ഘദൂര സര്‍വീസുകള്‍ (പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ) പഴയ പോലെ തന്നെ സര്‍വ്വീസ് നടത്തേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: