തിരുവനന്തപുരം: തിരുവനന്തപുരം,കോട്ടയം, ആലപ്പുഴ, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ബിഫാം കോഴ്സിന്റെ 2017-18 അധ്യയന വര്‍ഷത്തില്‍ ഒഴിവുളള സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷന് ആഗസ്റ്റ് 14ന് രാവിലെ 10.30ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സിഒകെ ആഡിറ്റോറിയത്തില്‍ നടത്തും.
എന്ട്രന്സിന്റെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, പ്രൊസ്പെക്ടസ് പ്രകാരമുളള മറ്റ് രേഖകളുമായി പങ്കെടുക്കാം. അസല്‍ രേഖകളുമായി വിദ്യാര്‍ത്ഥികള്‍ ഹാജരായാല്‍ മാത്രമേ അഡ്മിഷന് പരിഗണിക്കൂ. കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: