പ്രദര്‍ശനം തുടങ്ങി

Thursday 10 August 2017 10:13 pm IST

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് മാസം 19 മുതല്‍ 28 വരെ നടക്കുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയായ ഗണേശ വിഗ്രഹങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം സ്വാഗതസംഘം ആഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എംഎല്‍എ, ജയില്‍ എഡിജിപി ശ്രീലേഖ, ചലച്ചിത്രതാരം സുധീര്‍ കരമന, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.