വരന്തരപ്പിളളി: കള്ളിചിത്ര കോളനിയിലെ ആദിവാസികള്‍ ഭൂമി പ്രശ്നം ഉന്നയിച്ച് നടത്തി വരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് പിന്തുണയേകി വിവിധ സംഘടനകള്‍ ധനസാഹായം നല്കി. ബിഡിജെഎസ് പുതുക്കാട്നിയോജക മണ്ഡലം കമ്മിറ്റിയും പാലപ്പിള്ളി ശിവഗിരി പുരുഷ സ്വാശ്രയ സംഘവും ചേര്‍ന്നാണ് സഹായവുമായി സമരപന്തലിലെത്തിയത്.
മണ്ഡലം പ്രസിഡന്റ് അഡ്വ. എം.ആര്. മനോജ്കുമാര്‍ ധനസഹായം ഊരുമൂപ്പന് നല്കി. വൈസ് പ്രസിഡന്റ് സി.കെ. കൊച്ചുകുട്ടന്, വിദ്യാസാഗര്‍, ശിവഗിരി സംഘം കണ്‍വീനര്‍ സജിന്‍ദാസ്, കെ.എസ്. ബാബു, പി.എസ്. സുജിത്ത്, രാജേഷ്, സജീവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: